ഗുജറാത്തിൽ പരാജയ കാരണം ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചത്: ലീഗ്

ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ചതാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് പരാജയപ്പെടാന്‍ കാരണമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. ആം ആദ്മി പാര്‍ട്ടി ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിപ്പിച്ചു. ബിജെപിക്കെതിരെ ഇടതുപാര്‍ട്ടികള്‍ ഉള്‍പ്പടെ ഒന്നിക്കുന്ന പ്രതിപക്ഷ ഐക്യമാണ് ലീഗ് ആവശ്യപ്പെടുന്നത്. ഹിമാചലില്‍ പ്രതിപക്ഷ വോട്ട് ഭിന്നിക്കാത്തത് കോണ്‍ഗ്രസിന് ഗുണം ചെയ്തെന്നും സലാം കോഴിക്കോട് പറഞ്ഞു.

Anti-BJP votes splits in Gujarat: League