'ദിവസം 40 ടെസ്റ്റ്'; പരിഷ്കാരങ്ങളില്‍ ഭേദഗതി വരുത്തി ഗതാഗത വകുപ്പ്; ഉത്തരവിറങ്ങി

HIGHLIGHTS
  • 'ഒരു ദിവസം 40 ടെസ്റ്റ് നടത്തും'
  • '15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ 6 മാസത്തെ സാവകാശം'
  • വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാന്‍ 3 മാസം സാവകാശം
revised-format-dtest-04
ഫയല്‍ ചിത്രം
SHARE

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കാര നിര്‍ദേശങ്ങളില്‍ ഭേദഗതി വരുത്തി ഗതാഗതവകുപ്പ് ഉത്തരവ് ഇറക്കി. ഒരു ദിവസം 40 ടെസ്റ്റ് നടത്തും. 30 ആയി കുറക്കാനായിരുന്നു ആദ്യ തീരുമാനം. ഡ്രൈവിങ് ടെസ്റ്റിനുപയോഗിക്കുന്ന 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ മാറ്റാന്‍ 6 മാസത്തെ സാവകാശം നല്‍കി. ഇതിന് ശേഷം പുതിയത് വാങ്ങാനാണ് നിര്‍ദേശം. സ്കൂളുകാരുടെ പ്രതിഷേധത്തിന്‍റെ പ്രധാന കാരണങ്ങള്‍ പരിഹരിച്ച് ഉത്തരവിറങ്ങിയതോടെ സമരം അവസാനിപ്പിക്കാനാണ് സാധ്യത. വാഹനങ്ങളില്‍ കാമറ സ്ഥാപിക്കാനും ഇടതും വലതും ബ്രേക്കും ക്ലച്ചുമുള്ള വാഹനം മാറ്റാനും മൂന്ന് മാസത്തെ സാവകാശം കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഉത്തരവിറങ്ങിയത്. 

Transport dept issues new circular on revised driving test format

MORE IN BREAKING NEWS
SHOW MORE