‘ബിജെപി പ്രവേശനം’; ഇ.പി നല്‍കിയ ഗൂഢാലോചനാ പരാതിയില്‍ അന്വേഷണം

ബി.ജെ.പിയിലേക്ക് താന്‍ പോകുന്നതിനായി ചര്‍ച്ചകള്‍ നടത്തിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കാണിച്ച് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണച്ചുമതല. കെ. സുധാകരന്‍, ശോഭ സുരേന്ദ്രന്‍, ടി.ജി.നന്ദകുമാര്‍ എന്നിവര്‍ക്കെതിരെയാണ് ഇ.പി പരാതി നല്‍കിയത്. ബി.ജെ.പിയില്‍ ചേരുന്നതിനായി കേരള പ്രഭാരിയായ പ്രകാശ് ജാവഡേക്കറുമായി ഇ.പി ചര്‍ച്ച നടത്തിയെന്നും ഒരുക്കങ്ങള്‍ പൂര്‍ത്തിയായിരിക്കെ തലേന്ന് പിന്‍മാറിയെന്നുമായിരുന്നു ശോഭ സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണം. ബി.ജെ.പി പ്രവേശത്തില്‍ നിന്നും ഇ.പി പിന്‍മാറിയത് പാര്‍ട്ടിയുടെ ഭീഷണി ഭയന്നാണെന്നും ശോഭ സുരേന്ദ്രന്‍ ആരോപിച്ചിരുന്നു. 

അതേസമയം, ഇ.പിയുടെ ബിജെപി പ്രവേശത്തെ കുറിച്ച് തനിക്ക് കൂടുതല്‍ തെളിവില്ലെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ പറഞ്ഞുള്ള അറിവു മാത്രമേയുള്ളൂവെന്നും കെ. സുധാകരന്‍ ഇന്ന് മനോരമ ന്യൂസിനോട് പ്രതികരിച്ചിരുന്നു.     

Kazhakoottam ACP to probe EP's complaint