ശ്രീനാഥ് ഭാസിക്കെതിരായ വിലക്ക് പിൻവലിച്ച് നിർമാതാക്കളുടെ സംഘടന

നടൻ ശ്രീനാഥ് ഭാസിക്കെതിരെ സിനിമ നിർമാതാക്കളുടെ സംഘടനയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. ഓൺലൈൻ മാധ്യമപ്രവർത്തകയെ അപമാനിച്ചതിന് രണ്ട് മാസം മുൻപാണ് നിർമാതാക്കളുടെ സംഘടന നടനെ വിലക്കിയത്. എന്നാൽ പിന്നീട് നടന് മാധ്യമപ്രവർത്തക മാപ്പ് നൽകുകയും കേസ് കോടതി അനുമതിയോടെ പിൻവലിക്കുകയും ചെയ്തിരുന്നു. നിർമാതാക്കൾ മുന്നോട്ടുവച്ച നിബന്ധനകൾ അടക്കം ശ്രീനാഥ് ഭാസി പാലിക്കാൻ തയാറായതോടെയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ  വിലക്ക് പിൻവലിച്ചത്.

Producers association lifted sreenath bhasi's ban