അന്വേഷണ ഉദ്യോഗസ്ഥൻ കറങ്ങിനടക്കുന്നു: പ്രത്യേക താല്‍പര്യം: വിമർശിച്ച് കോടതി

നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെതിരെ വിചാരണക്കോടതി. ഉദ്യോഗസ്ഥന് പ്രത്യേക താല്‍പര്യങ്ങളുണ്ട്. കോടതി നടപടിക്രമങ്ങളില്‍ പങ്കെടുക്കാതെ പുറത്ത് കറങ്ങി നടക്കുന്നു. കോടതിയിലെ രഹസ്യരേഖകള്‍ കീഴുദ്യോഗസ്ഥരെ ഉപയോഗിച്ച് ചോര്‍ത്തുന്നു. കോടതി നടപടികള്‍ പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി. ജഡ്ജി മാറണമെന്ന് പ്രോസിക്യൂഷൻ്റെയും അതിജീവതയും ആവശ്യത്തെ പ്രതിഭാഗം എതിർത്തു. ഒന്നാം പ്രതി പൾസർ സുനിയുടെ ആരോഗ്യാവസ്ഥ സംബന്ധിച്ച് നാളെ റിപ്പോർട്ട് നൽകാൻ ജയിൽ അധികൃതരോട് കോടതി നിർദേശിച്ചു. കേസ് ഈ മാസം പത്തൊൻപതിന് വീണ്ടും പരിഗണിക്കും.