നടിയെ ആക്രമിച്ച കേസ് തുടരന്വേഷണം: അന്തിമറിപ്പോര്‍ട്ട് തയാറെന്ന് സർക്കാർ

നടിയെ ആക്രമിച്ചകേസ് തുടരന്വേഷണത്തില്‍ അന്തിമ റിപ്പോര്‍ട്ട് തയാറെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡിന്റെ ക്ലോണ്‍ഡ് കോപ്പി സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് കോടതി അനുമതി നല്‍കി.  ഫൊറന്‍സിക് ലാബില്‍നിന്ന് വാങ്ങി മുദ്രവച്ച കവറില്‍ വിചാരണക്കോടതിയില്‍ നല്‍കണം. അതിനിടെ നടിയെ ആക്രമിച്ച കേസില്‍ മുന്‍ ഡിജിപി ആര്‍.ശ്രീലേഖയെ ചോദ്യംചെയ്യണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു. വിചാരണക്കോടതിയിലാണ് ക്രൈംബ്രാഞ്ച് ആവശ്യമുന്നയിച്ചത്.