നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നു: കാവ്യ പ്രതിയാകില്ല

നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം അവസാനിപ്പിച്ച് ക്രൈംബ്രാഞ്ച് കുറ്റപത്രം തയാറാക്കുന്നു. അധിക കുറ്റപത്രം 30ന് സമര്‍പിക്കും.

അതേസമയം, ഗൂഢാലോചനയ്ക്ക് തെളിവില്ലാത്തതിനാല്‍ കാവ്യ മാധവന്‍ കേസില്‍ പ്രതിയാകില്ല, സാക്ഷിയായി തുടരും. ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുളള നീക്കവും അന്വേഷണസംഘം ഉപേക്ഷിച്ചു.