നടി ആക്രമണക്കേസ്: അന്തിമ റിപ്പോര്‍ട്ടിന് വെള്ളിയാഴ്ച വരെ സമയം

നടി ആക്രമണക്കേസിലെ തുടരന്വേഷണ അന്തിമ റിപ്പോര്‍ട്ടിന് വെള്ളിയാഴ്ച വരെ സമയം നല്‍കി ഹൈക്കോടതി. തിങ്കളാഴ്ച വരെ പ്രോസിക്യൂഷന്‍ സമയം ചോദിച്ചെങ്കിലും കോടതി അനുവദിച്ചില്ല. ദൃശ്യങ്ങള്‍ ചോര്‍ന്നെന്നും ആരൊക്കെ കണ്ടെന്ന് അറിയണമെന്നും അതിജീവിത ആവശ്യപ്പെട്ടു. വിഡിയോ റിപ്പോർട്ട് കാണാം.