ഇന്‍ഡോറില്‍ സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ചു; കോണ്‍ഗ്രസിന് കനത്ത തിരിച്ചടി

Akshay-kanti
SHARE

കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയായി മധ്യപ്രദേശ് ഇന്‍ഡോറിലെ സ്ഥാനാര്‍ഥി നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. ബിജെപി നേതാക്കള്‍ക്കൊപ്പമെത്തിയാണ് അക്ഷയ് കാന്തി ബാം പത്രിക പിന്‍വലിച്ചത്. അക്ഷയ്ക്ക് ബിജെപിയിലേക്ക് സ്വാഗതമെന്ന് ബിജെപി നേതാവ് കൈലാശ് വിജയ് വര്‍ഗ്യ ട്വീറ്റ് ചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ കൂടി പത്രിക പിന്‍വലിച്ചാല്‍ ബിജെപി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെടും. നേരത്തെ ഗുജറാത്തിലെ സൂറത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇവിടെ നാമനിര്‍ദേശം ചെയ്തവര്‍ പിന്‍മാറിയതിനെത്തുടര്‍ന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയായിരുന്നു.

Another Surat? Congress's Indore Lok Sabha candidate Akshay Kanti Bam withdraws nomination, joins BJP

MORE IN BREAKING NEWS
SHOW MORE