യു.എ.ഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു; ആശങ്കപ്പെടേണ്ടതില്ലെന്നു ആരോഗ്യമന്ത്രാലയം

യു.എ.ഇയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍നിന്ന് എത്തിയ 29 കാരിയായ യുവതിക്കാണ് രോഗം സ്ഥിരീകരിച്ചത്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതാദ്യമായാണ് ഗൾഫ് മേഖലയിൽ കുരങ്ങുപനി സ്ഥിരീകരിക്കുന്നത്.

സംശയാസ്പദമായ കേസുകൾ റിപ്പോർട് ചെയ്യാനും അണുബാധ കണ്ടെത്തുന്നതിന് ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും ആശുപത്രികളടക്കം എല്ലാ ആരോഗ്യസംരക്ഷണകേന്ദ്രങ്ങൾക്കും നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.