മേയർ - ബസ് ഡ്രൈവർ തർക്കത്തിൽ ഇരട്ട നീതിയോ ?

cp-poll2.jpg
SHARE

മേയർ - ബസ് ഡ്രൈവർ തർക്കത്തിൽ പരസ്പരവിരുദ്ധ പ്രസ്താവനകളുമായി മേയർ ആര്യ രാജേന്ദ്രനും എ.എ.റഹീം എം.പിയും. ഭർത്താവും എം.എൽ.എയുമായ സച്ചിൻദേവ് ബസിൽ കയറിയിട്ടില്ലെന്ന മേയർ ആണയിടുമ്പോൾ,  സച്ചിൻ ബസിൽ കയറിയെന്ന് എ.എ.റഹീം സ്ഥിരീകരിച്ചു. അതേസമയം, തമ്പാനൂർ ബസ് സ്റ്റാൻഡിലെ ഡ്യൂട്ടിറജിസ്റ്ററിലും തിരിമറി നടന്നെന്ന് വ്യക്തമാക്കുന്ന രേഖ എം.വിൻസന്റ് എം.എൽ.എ പുറത്തുവിട്ടു. ഇതിനിടെ, ഡ്രൈവർ യദുവിന്റെ പരാതിയിൽ മനുഷ്യാവകാശ കമ്മിഷനും അന്വേഷണത്തിന് ഉത്തരവിട്ടു. മേയർ - ബസ് ഡ്രൈവർ തർക്കത്തിൽ ഇരട്ട നീതിയോ ?  നിങ്ങള്‍ക്കും അഭിപ്രായം രേഖപ്പെടുത്താം

MORE IN BREAKING NEWS
SHOW MORE