ദീര്‍ഘകാല ലക്ഷ്യമുള്ള ബജറ്റ്; ജനങ്ങളെ ബുദ്ധിമുട്ടിക്കില്ല: ധനമന്ത്രി

ജനങ്ങളെ ബുദ്ധിമുട്ടിക്കാത്ത ബജറ്റായിരിക്കും ഇക്കുറിയെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. കേരളത്തെ വികസനത്തിലേക്ക് നയിക്കുന്ന ദീര്‍ഘകാല ലക്ഷ്യങ്ങളുണ്ടാകും. കേരളത്തിന്‍റെ പുരോഗതിക്കും കാര്‍ഷികമേഖലയിലെ മുന്നേറ്റത്തിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ബജറ്റ് അവതരണത്തിനായി ധനമന്ത്രി നിയമസഭയിലേക്ക് പുറപ്പെട്ടു. ബജറ്റ് രാവിലെ 9നാണ് അവതരിപ്പിക്കുന്നത്.