ഭൂപരിഷ്കരണ നിയമം ഭേദഗതി ചെയ്യില്ല; നിലപാട് വ്യക്തമാക്കി ധനമന്ത്രി

ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി നടത്തുമെന്നല്ല ബജറ്റിൽ പറഞ്ഞതെന്നും എല്ലാവരുമായും ചർച്ച ചെയ്തേ നയപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കുവെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ. തോട്ടംവിളകൾക്ക് ഒപ്പം പുതിയ വിളകൾ കൃഷി ചെയ്യുന്നതിനെക്കുറിച്ച് പരിശോധിക്കണം. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അതാണ് പറഞ്ഞത്. സിപിഐയും സിപിഎമ്മും ഉൾപ്പെടെചർച്ച ചെയ്തു തീരുമാനിക്കുമെന്ന് കെഎൻ ബാലഗോപാൽ കൊല്ലത്ത് പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.