ക്ഷേമപെൻഷനുകൾ പിന്നീട് കൂട്ടും; ഇപ്പോൾ ബുദ്ധിമുട്ടുണ്ട്; വാക്കുപാലിക്കുമെന്ന് ധനമന്ത്രി

ക്ഷേമപെന്‍ഷനുകള്‍ പിന്നീട് കൂട്ടുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍. എല്‍.ഡി.എഫ് നല്‍കിയ വാക്കുപാലിക്കും. ഇപ്പോള്‍ സാമ്പത്തിക ബുദ്ധിമുട്ടുണ്ട്. .എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് അഞ്ചുകോടിരൂപയായി പുനഃസ്ഥാപിച്ചു. ഡീസല്‍ ഓട്ടോറിക്ഷകളെ ഹരിത നികുതിയില്‍ നിന്ന് ഒഴിവാക്കിയെന്നും ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ മന്ത്രി നിയമസഭയെ അറിയിച്ചു. 

ക്ഷേമപെന്‍ഷനുകള്‍  . ഇപ്പോള്‍ നൂറുരൂപവീതം കൂട്ടുകയാണെങ്കില്‍ ആയിരം കോടിരൂപയുടെ ബാധ്യത വരുമെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ സാമ്പത്തിക നിലമെച്ചപ്പെടുന്നമുറയ്ക്ക് ക്ഷേമപെന്‍ഷന്‍ കൂട്ടും.എം.എല്‍.എമാരുടെ ആസ്തിവികസന ഫണ്ട് അഞ്ചുകോടിരൂപയായി പുനഃസ്ഥാപിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ ആശുപത്രികളുടെ വികസനത്തിനാണ് കഴിഞ്ഞവര്‍ഷം എം.എല്‍.എ ഫണ്ട് അഞ്ചുകോടിരൂപയില്‍ ഒരുകോടിരൂപയായി കുറച്ചത്. ആസ്തിവികസന ഫണ്ടില്‍ നിന്ന് എടുത്തതുക തിരികെ നല്‍കണമെന്ന് ചര്‍ച്ചയില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഡീസല്‍ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഹരിത നികുതി ഒഴിവാക്കി.നദീസംരക്ഷണത്തിന് പത്തുകോടിരൂപകൂടി അനുവദിച്ചു. ഗ്രാമീണകളിക്കങ്ങളുടെ വികസനത്തിന് അഞ്ചുകോടിരൂപയും ഇവ ഉള്‍പ്പടെ 46.35 കോടിരൂപയുടെ പദ്ധതികളും പരിപാടികളുമാണ് മന്ത്രി ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ പ്രഖ്യാപിച്ചത്.