കേന്ദ്രം എടുക്കുന്നയത്ര വായ്പ സംസ്ഥാനം എടുക്കുന്നില്ല; വിമര്‍ശിച്ച് ധനമന്ത്രി

സംസ്ഥാനത്തിന് വായ്പാപരിധി നിശ്ചയിച്ച് അനുമതി നല്‍കാത്തതില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ധനകാര്യ ഉത്തരവാദിത്തം പാലിച്ചാല്‍ കേന്ദ്രസര്‍ക്കാരിന് നിലവിലേതുപോലെ വായ്പയെടുക്കാനാവില്ല. കേന്ദ്രസര്‍ക്കാര്‍ എടുക്കുന്നയത്ര വായ്പ സംസ്ഥാനം എടുക്കുന്നില്ല. കേരളം എടുത്ത വായ്പ അപകടകരമായ അവസ്ഥയിലേക്ക് പോകില്ല. സംസ്ഥാനങ്ങള്‍ക്ക് അംഗീകരിക്കാനാവാത്ത കാര്യമാണ് കേന്ദ്രം പറഞ്ഞിരിക്കുന്നത്. ഭരണഘടനാപരമായ കാര്യങ്ങള്‍ മാത്രമേ കേന്ദ്രസര്‍ക്കാര്‍ ചെയ്യാവൂ എന്നും ബാലഗോപാല്‍ തിരുവനന്തപുരത്ത് പറഞ്ഞു.