ബജറ്റിൽ പോലും ആശ്വാസവാക്കില്ല; പ്രതീക്ഷ നഷ്ടപ്പെട്ട് സ്വകാര്യബസ് ഉടമകൾ

ബജറ്റില്‍ പോലും ആശ്വാസവാക്കില്ലാത്തത് നിരാശരാക്കിയെന്ന് സ്വകാര്യബസ് ഉടമകള്‍. ലോക്ഡൗണ്‍ സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാന്‍ നികുതിയിളവും ഇന്ധന സബ്സിഡിയും അനുവദിക്കണമെന്നാണ് ആവശ്യം. ലോക്ഡൗണിന്റെ താഴ്ചയിലേക്ക് വേരിറങ്ങി തഴച്ചുവളരുന്ന ബാധ്യത. കട്ടപ്പുറത്തായ ബസുകള്‍ കാടുമൂടി ഇല്ലാതാകുമ്പോള്‍ സ്വകാര്യ ബസ് ഉടമസ്ഥരുടെയും ജീവനക്കാരുടെയും അവസ്ഥയാണിത്. ആളൊഴിഞ്ഞയിടങ്ങിലൊക്കെ അനാഥമായി കിടക്കുന്ന ബസുകള്‍ ഒറ്റപ്പെട്ടതല്ല. സര്‍ക്കാര്‍ സഹായമില്ലെങ്കില്‍ എണ്ണായിരത്തിലധികം ബസുകളാണ് നിരത്തുകളില്‍ നിന്ന് ഇല്ലാതാകാന്‍ പോകുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

ഇന്ധനവില തൊണ്ണൂറിന് മുകളിലായി. എല്ലാംകൂട്ടിനോക്കുമ്പോള്‍ ഒരുദിവസം ശരാശരി ചെലവ് പന്ത്രണ്ടായിരം രൂപയിലേക്ക് എത്തുന്നു. ബസുകള്‍ക്ക് സബ്സിഡി നിരക്കില്‍ ഇന്ധനം ലഭിക്കണം. വാഹനനികുതി ഒഴിവാക്കണമെന്നാണ് ആവശ്യം.ബജറ്റില്‍ പോലും ആശ്വാസവാക്ക് ഇല്ലാതെ പോയെന്നാണ് ബസ് ഉടമകളുടെ പരാതി.