‘വെള്ളക്കുപ്പി വച്ച് പ്രവർത്തിക്കും വൈപ്പർ നിർമിച്ച് ട്രാൻസ്പോർട്ട് ബസ് ഡ്രൈവർ’: വിഡിയോ

സർക്കാറിന്റെ ട്രാൻസ്പോർട്ട് കമ്മിഷനുകളുടെ ബസുകളുടെ അവസ്ഥ പലയിടത്തും ശോചനീയമാണ് എന്നതിന് തെളിവാണ് ഇപ്പോൾ വൈറലാകുന്ന വിഡിയോ. ഉത്തർപ്രദേശ് സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോപ്പറേഷന്റെ ബസിന്റെ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്.കുപ്പിവെള്ളം തൂക്കിയിട്ടാണ് ഡ്രൈവർ വൈപ്പർ പ്രവർത്തിപ്പിക്കുന്നത്. ‍‍വൈപ്പറിൽ കെട്ടിയിരിക്കുന്ന വള്ളിയിൽ വലിച്ച് ഒരു വശത്തേക്കും മറുവശത്തേക്ക് വെള്ളത്തിന്റെ കനം കൊണ്ട് പോകുന്ന രീതിയിലുമാണ് പ്രവർത്തനം. വിപിൻ റാത്തോർ എന്നയാളാണ് ട്വിറ്റിലൂടെ ബസിന്റെ വിഡിയോ പങ്കുവയ്ക്കുന്നത്.