ബസ്,ടാക്സി, ഓട്ടോ നിരക്കുകള്‍ കൂട്ടുന്നതിന് മന്ത്രിസഭാ അംഗീകാരം

ബസ്, ഒാട്ടോ, ടാക്സി ചാര്‍ജ് വര്‍ധനക്ക് മന്ത്രിസഭയുടെ അനുവാദം. ബസ് മിനിമം ചാര്‍ജ് പത്തുരൂപയും ഒാട്ടോയുടേത് 30 രൂപയുമാകും. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍നിരക്ക് തീരുമാനിക്കാന്‍ കമ്മിഷനെ നിയോഗിക്കാനും മന്ത്രിസഭ തീരുമാനിച്ചു. സര്‍ക്കാര്‍വി‍ജ്ഞാപനം ഇറങ്ങുന്ന മുറക്ക് മേയ് ആദ്യം തന്നെ പുതിയ നിരക്കുകള്‍ നിലവില്‍വരും.   ഒാട്ടോകളുടെ വെയിറ്റിംങ് ചാര്‍ജില്‍മാറ്റം വരുത്തിയിട്ടില്ല. മിനിമം ദൂരം ഒന്നര കിലോമീറ്ററായും നിലനിറുത്തി. ടാക്സികളില്‍ കിലോമീറ്റര്‍ചാര്‍ജ് 1500 സിസി വാഹനങ്ങള്‍ക്ക് 15 ല്‍നിന്ന് 18 ആയും 1500 സിസിക്ക് മുകളിലുള്ളവക്ക് 18 ല്‍ നിന്ന് 20 രൂപയായും വര്‍ധനയും വരുത്തി. ഉദ്യോഗസ്ഥ സമിതിയുടെ ശുപര്‍‍്ശയും എല്‍.ഡിഎഫിന്‍റെ അഭിപ്രായവും കണക്കിലെടുത്താണ് മന്ത്രിസഭ നിരക്കുവര്‍ധന അനുവദിച്ചത്.