‘തൊഴിലുറപ്പ് വിഹിതം കൂട്ടും; വെട്ടിക്കുറച്ചിട്ടില്ല'; കേന്ദ്രധനമന്ത്രി

തൊഴിലുറപ്പ് പദ്ധതിയുടെ വിഹിതം ആവശ്യാനുസരണം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. പദ്ധതിയുടെ വിഹിതം വെട്ടിക്കുറച്ചിട്ടില്ല. നടപ്പ് സാമ്പത്തികവര്‍ഷം നീക്കിവച്ച തുകയേക്കാള്‍ കൂടുതല്‍ തുക ഇത്തവണ വകയിരുത്തിയിട്ടുണ്ട്. ആരോഗ്യമേഖലയ്ക്കുള്ള ബജറ്റ് വിഹിതം 35 ശതമാനം കൂട്ടി. വിദ്യാഭ്യാസ മേഖലയ്ക്കും പ്രതിരോധ മേഖലയ്ക്കും നീക്കിവച്ച വിഹിതത്തില്‍ ഇക്കുറി വലിയ വര്‍ധനവുണ്ടായെന്നും ധനമന്ത്രി പറഞ്ഞു.