കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കോട്ടയം ജില്ലയിൽ കർശന നിയന്ത്രണം. ചടങ്ങുകളിൽ പരമാവധി അൻപത് പേർ മാത്രം. ജില്ലയിൽ പൊതുപരിപാടികൾക്ക് അനുമതിയില്ല. ഹോട്ടലുകളിൽ 50 ശതമാനം ഇരിപ്പിടങ്ങളിൽ മാത്രം അനുമതി. ടൂറിസം കേന്ദ്രങ്ങളിൽ സന്ദർശകർക്ക് പ്രവേശനമില്ല. കോട്ടയം ജില്ലയിൽ 1758 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1758 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 21 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 159 പേർ രോഗമുക്തരായി. 5153 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 34.11 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 789 പുരുഷൻമാരും 795 സ്ത്രീകളും 174 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 203 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 8871 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 357557 പേർ കോവിഡ് ബാധിതരായി. 344210 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 23750 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.
ടിപിആർ 34.11%; കോട്ടയത്ത് കര്‍ശന നിയന്ത്രണം; പൊതുപരിപാടികള്‍ക്ക് വിലക്ക്
സ്വന്തം ലേഖകൻ
MORE IN BREAKING NEWS
-
ദുഷ്പ്രചാരണം നടത്തിയിട്ട് ഷാഫി ഹരിശ്ചന്ദ്രനെന്ന് പറയുന്നു; വിമര്‍ശിച്ച് പി. ജയരാജന്
-
നെടുമ്പാശേരി വിമാനത്താവളത്തില്‍ രണ്ട് എയര്‍ ഇന്ത്യ വിമാനങ്ങള്‍ തകരാറിലായി
-
വോട്ടെടുപ്പ് പ്രക്രിയയിലെ വീഴ്ച; വി.ഡി.സതീശന് തിര. കമ്മിഷന് പരാതി നല്കി
-
സൂര്യാഘാതം; കണ്ണൂരിലും പാലക്കാടും മരണം; തീച്ചൂട്
-
വിവാദങ്ങള്‍ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടോ ?
-
ഉഷ്ണതരംഗ സാധ്യത; അങ്കണവാടികള്‍ക്ക് ഒരാഴ്ച അവധി പ്രഖ്യാപിച്ചു
RELATED STORIES
-
72 കാരനില്‍ കോവിഡ് മ്യൂട്ടേഷന് 50 തവണ; പോസിറ്റീവായി കഴിഞ്ഞത് 613 ദിവസം; പഠനം
-
കോവിഡ് മനുഷ്യായുസ്സില്‍ നിന്ന് കവര്‍ന്നത് ഒന്നരവര്‍ഷം; ആയുര്‍ദൈര്‍ഘ്യം കുറയുന്നതായി പഠനം
-
അത്യപൂർവം, പക്ഷേ അതീവഗുരുതരം; കോവിഡ് വാക്സീന്റെ പാർശ്വഫലങ്ങൾ!
-
കോവിഡ് ഏറ്റവും ഹാനിയുണ്ടാക്കിയത് ഇന്ത്യക്കാരിൽ; പഠനറിപ്പോർട്ട് പുറത്ത്
-
ഡിസീസ് എക്സ് കോവിഡിനേക്കാള്‍ 20 മടങ്ങ് മാരകമാകാം; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.