ജനഹിത തീരുമാനങ്ങളെടുക്കും; സഭയിൽ ബഹളം വയ്ക്കുന്നതിലല്ല കാര്യം: പ്രധാനമന്ത്രി

ഇത്തവണത്തെ പാര്‍ലമെന്‍റ് സമ്മേളനം നിര്‍ണായകമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനഹിതത്തിന് അനുസരിച്ചുള്ള തീരുമാനങ്ങള്‍ എടുക്കും. രാജ്യതാല്‍പര്യമനുസരിച്ചുള്ള ചര്‍ച്ച പാര്‍ലമെന്‍റില്‍ വേണം. രാജ്യപുരോഗതിക്ക് ഗുണകരമായ തീരുമാനങ്ങളുണ്ടാകണം. പാര്‍ലമെന്‍റില്‍ ബഹളം വയ്ക്കുന്നതിലല്ല കാര്യം. തുറന്ന ചര്‍ച്ച വേണം, ക്രിയാത്മക ഇടപെടല്‍ ഉണ്ടാകണമെന്ന് മോദി പറഞ്ഞു. ഏത് ചോദ്യത്തിനും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയാറാണ്. സഭാനാഥനോടുള്ള ബഹുമാനം അംഗങ്ങള്‍ കൈവിടരുതെന്നും പാര്‍ലമെന്‍റിന്‍റെ ശൈത്യകാലസമ്മേളനം തുടങ്ങുന്നതിന് മുമ്പായി അദ്ദേഹം പറഞ്ഞു.