കോടതിയുടെ തീരുമാനം അപ്രതീക്ഷിതം; നിയമപോരാട്ടം തുടരും: മാത്യു കുഴല്‍നാടന്‍

mathew-kuzhalnadan-first-re
SHARE

മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍ മനോരമ ന്യൂസിനോട്. കോടതിയുടെ ഈ തീരുമാനം അപ്രതീക്ഷിതമെന്ന് അദ്ദേഹം പ്രതികരിച്ചു. ഉത്തരവിന്‍റെ പകര്‍പ്പ് ലഭിച്ചശേഷം വിശദമായി പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മാസപ്പടിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണമില്ലെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി. മാത്യു കുഴൽനാടന്‍റെ ആവശ്യം തള്ളി . കോടതി നേരിട്ട് അന്വേഷിക്കണമെന്നായിരുന്നു കുഴല്‍നാടന്റെ ആവശ്യം.

സിഎംആർഎലിനു മുഖ്യമന്ത്രി നൽകിയ വഴിവിട്ട സഹായമാണു മകൾ വീണാ വിജയനു സിഎംആർഎലിൽ നിന്നു മാസപ്പടി ലഭിക്കാൻ കാരണമെന്നാണു ഹർജിയിലെ മാത്യു കുഴൽനാടന്റെ ആരോപണം. വിജിലൻസിനെ സമീപിച്ചെങ്കിലും അന്വേഷിക്കാൻ തയാറായില്ലെന്നും കോടതി ഇടപെട്ട് അന്വേഷണത്തിന് ഉത്തരവിടണം എന്നുമായിരുന്നു ആദ്യ ആവശ്യം. കോടതി ഇതിൽ വിധി പറയാനിരിക്കെയാണു മാത്യു നിലപാടു മാറ്റിയത്. തെളിവു കൈമാറാമെന്നും കോടതി തന്നെ കേസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു. കോടതി വേണോ വിജിലൻസ് വേണോയെന്നു ഹർജിക്കാരൻ ആദ്യം തീരുമാനിക്കണമെന്നു കോടതി നിർദേശിച്ചു. കോടതി മതിയെന്നു മാത്യുവിന്റെ അഭിഭാഷകൻ അറിയിച്ചു. തുടർന്നു കേസ് വിധി പറയാൻ മാറ്റ‍ുകയായിരുന്നു. 

തൃക്കുന്നപ്പുഴയിലും ആറാട്ടുപുഴയിലും ഖനനത്തിനു സിഎംആർഎൽ ഭൂമി വാങ്ങിയെങ്കിലും ഖനനാനുമതി ലഭിച്ചില്ല. പിന്നീടു മുഖ്യമന്ത്രി നേരിട്ടിടപെട്ടു റവന്യു വകുപ്പിനോട് എസ്.ശശിധരൻ കർത്തായുടെ അപേക്ഷയിൽ പുനഃപരിശോധന നടത്താൻ ആവശ്യപ്പെട്ടെന്നു ഹർജിയിൽ ആരോപിക്കുന്നു. അതിനു ശേഷമാണു മകൾ വീണാ വിജയനു മാസപ്പടി ലഭിച്ചതെന്നുമാണു മാത്യുവിന്റെ ആരോപണം.

Mathew Kuzhalnadan reaction on Court order

MORE IN BREAKING NEWS
SHOW MORE