ഉധംപുർ - ദുർഗ് എക്സ്പ്രെസ് ട്രെയിനിൽ തീപിടിത്തം; അണയ്ക്കാനുള്ള ശ്രമം തുടരുന്നു

ഉധംപുർ - ദുർഗ് എക്സ്പ്രെസ് ട്രെയിനിൽ തീപിടിത്തം. മധ്യപ്രദേശിലെ മൊറേനയിൽ വെച്ചാണ് ട്രെയിനിന്റെ  A 1, A2 കോച്ചുകളിൽ തീപിടിച്ചത്. അളപായമില്ലെന്നും യാത്രക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചെന്നും റെയിൽവേ അധികൃതർ അറിയിച്ചു. തീപിടിച്ച ഉടൻ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെട്ടതാണ് വലിയ അപകടം ഒഴിവാകാൻ കാരണം. മുൻ ഭാഗത്തുള്ള ബോഗികൾ നീക്കം ചെയ്ത് തീയണക്കാനുള്ള ശ്രമം തുടരുകയാണ്. കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ തീപിടിത്തത്തിന്റെ കാരണം വ്യക്തമാകു എന്നും അധികൃതർ വ്യക്തമാക്കി. വിഡിയോ റിപ്പോർട്ട് കാണാം.