മദ്യപിച്ച് ശല്യപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട്: ടിടിഇയോട് വിശദീകരണംതേടി

ട്രെയിന്‍ യാത്രക്കാരന് പൊലീസിന് മര്‍ദനമേറ്റ സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി. യാത്രക്കാരൻ മദ്യപിച്ച് ശല്യമുണ്ടാക്കിയെന്ന് റിപ്പോർട്ട്. സ്ത്രീ യാത്രക്കാര്‍ പരാതി ഉന്നയിച്ചു. മാറിയിരിക്കാനുള്ള നിര്‍ദേശം അനുസരിച്ചില്ല. ടിക്കറ്റ് ഇല്ലന്ന് കണ്ടതോടെ മാറ്റാൻ പൊലീസിന് നിര്‍ദേശം നല്‍കിയത് ടിടിഇ ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം. മാവേലി എക്സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന് പൊലീസ് മര്‍ദനമേറ്റതില്‍ ടി.ടി.ഇ പി.എം.കുഞ്ഞഹമ്മദിനോട് റെയില്‍വേ വിശദീകരണം തേടി. മദ്യപിച്ച് ഒരാള്‍ യാത്ര ചെയ്യുന്നതായി വനിത യാത്രക്കാരി പരാതി നല്‍കിയിരുന്നെന്ന് ടി.ടി.ഇ വിശദീകരിച്ചു.