പീഡനം, ഭീഷണി; രഹ്നാ ഫാത്തിമക്കെതിരെ അമ്മയുടെ പരാതി; താക്കീതുമായി പൊലീസ്

രഹ്നാ ഫാത്തിമക്കെതിരെ പരാതിയുമായി അമ്മ. മകളും പങ്കാളിയും തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് പരാതി. ആലപ്പുഴ നോർത്ത് പൊലീസിലാണ് രഹ്ന ഫാത്തിമയുടെ അമ്മ പ്യാരി പരാതി നൽകിയത്.കൊച്ചിയിലെ ഫ്ലാറ്റിൽ താമസിക്കുമ്പോഴായിരുന്നു പീഡനം

ഇതേ തുടർന്ന് ആലപ്പുഴയിലെ ബന്ധുവീട്ടിലേക്ക് താമസം മാറി.ബന്ധുക്കളെയും രഹ്ന ഫാത്തിമ ഭീഷണിപ്പെടുത്തിയതിനാൽ അവരും ആശങ്കയിലാണെന്ന് പരാതിയിൽ പറയുന്നു. വയോജന സംരക്ഷണ നിയമപ്രകരം നടപടി ആവശ്യപ്പെട്ടായിരുന്നു പരാതി. രഹ്ന ഫാത്തിമയെ വിളിച്ചുവരുത്തി പൊലീസ് താക്കീത് നൽകി.ആലപ്പുഴ ആര്യാട് ബന്ധുവീട്ടിൽ താമസിക്കുന്നതിനാലാണ് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയത്.