മൂന്ന് പവന്റെ മാലയ്ക്കും അരലക്ഷം രൂപയ്ക്കും വേണ്ടി അമ്മയെ കൊലപ്പെടുത്തി; തെളിവെടുപ്പ്

muvattupuzha-murder
SHARE

മൂവാറ്റുപുഴ കല്ലൂര്‍ക്കാട് അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ഇളയമകന്‍ ജിജോയുമായി തെളിവെടുപ്പ് നടത്തി. കൊലപാതകം സമയം പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ഇയാള്‍ താമസിച്ച വീട്ടില്‍ നിന്ന് കണ്ടെടുത്തു. മൂന്ന് പവന്റെ മാലയ്ക്കും അമ്മയുടെ പേരില്‍ സഹകരണ ബാങ്കിലുള്ള അരലക്ഷം രൂപയ്ക്കും വേണ്ടിയായിരുന്നു കൊലപാതകം.  വിഡിയോ റിപ്പോര്‍ട്ട് കാണാം. 

കോതമംഗലം അടിവാട്, വെളിയാംകുന്ന് കോളനിയിലായിരുന്നു ജിജോ താമസിച്ചിരുന്നത്. ഇവിടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. അമ്മ കൗസല്യയെ കൊലപ്പെടുത്തിയ ശേഷം പ്രതി ജിജോ രാത്രി ഈ വീട്ടിലെത്തി. ധരിച്ചിരുന്ന വസ്ത്രങ്ങള്‍ ബക്കറ്റില്‍ മുക്കിയിട്ടു. പിന്നീട് ഒന്നും അറിയാത്തപോല കല്ലൂര്‍ക്കാട്ടെ വീട്ടിലെത്തി അമ്മയുടെ സംസ്കാര ചടങ്ങിലുള്‍പ്പെടെ പങ്കെടുത്തു. തെളിവെടുപ്പ് ഒരു മണിക്കൂറോളം നീണ്ടു. നാട്ടുകാരുടെ പ്രതിഷേധമുണ്ടാകാനുള്ള  സാധ്യത മുന്നിൽക്കണ്ട് വൻ പൊലീസ് സന്നാഹത്തോടെയായിരുന്നു തെളിവെടുപ്പ്. 

കഴിഞ്ഞ ഞായറാഴ്ച രാത്രി ഏഴരയോടെയാണ് കൗസല്യയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണം സ്‌ഥിരീകരിക്കാൻ സ്‌ഥലത്ത് എത്തി കൗസല്യയെ പരിശോധിച്ച ഡോക്‌ടറാണ് മരണം സ്വാഭാവിക മരണമല്ലെന്ന് പൊലീസിനെ അറിയിച്ചത്. കഴുത്തിലെ പാടുകളും രക്‌തം കട്ടപിടിച്ച പാടും കണ്ടതോടെ മരണം കൊലപാതകമാണെന്ന സംശയം ഉയരുകയായിരുന്നു.സംഭവദിവസം രാവിലെ പ്രതി ജിജോ കലൂര്‍ക്കാട്ടെ വീട്ടിലെത്തി അമ്മയോട് മാല ആവശ്യപ്പെട്ടിരുന്നു. മാല നല്‍കാന്‍ കൗസല്യമടിച്ചതോടെ മടങ്ങിപ്പോയ ജിജോ വൈകീട്ട് അഞ്ച് മണിയോടെ തിരികെയെത്തി അമ്മയെ കൊലപ്പെടുത്തി മാല കൈക്കലാക്കി. വീടിന് സമീപത്തെ റബ്ബർ തോട്ടത്തിൽ ബൈക്ക് ഒളിപ്പിച്ച ശേഷം മകളുടെ ഷാള്‍ കഴുത്തില്‍ മുറുക്കിയായിരുന്നു കൊലപാതകം.  

MORE IN Kuttapathram
SHOW MORE