ജോലിതിരക്കുകള്‍ക്കിടയിൽ സംഗീത ആല്‍ബം; കോവിഡിനെതിരെ റെയില്‍വേ ഉദ്യോഗസ്ഥര്‍

ജോലിതിരക്കുകള്‍ക്കിടയിലും സംഗീത ആല്‍ബവുമായി പാലക്കാട്ടെ റെയില്‍വേ ഉദ്യോഗസ്ഥര്‍. കോവിഡിനെതിരെ പോരാടാന്‍ കരുത്ത് പകരുന്ന ഗാനമാണ് 

ഡിവിഷനല്‍ ഒാഫീസിലെ രണ്ടുേപര്‍ തയ്യാറാക്കിയത്.

പാലക്കാട് റെയില്‍േവ ഡിവിഷനല്‍ ഒാഫീസിലെ ചീഫ് കൊമേഴ്സ്യല്‍ ഇന്‍സ്പെക്ടര്‍ എ.പി. മണികണ്ഠന്റെ രചനയ്ക്ക് കൊമേഴ്സ്യല്‍ ബ്രാഞ്ച് ഓഫീസ് 

സൂപ്രണ്ട് ബി. സോമനാണ് സംഗീതം നല്‍കിയതും ആലപിച്ചതും.

നിപ്പയെയും പ്രളയത്തെയും അതിജീവിച്ച കേരളത്തിനു കോവിഡിനെയും അതിജീവിക്കാന്‍ കഴിയുമെന്നതാണ് ഉളളടക്കം.

     

രണ്ടര മിനുട്ട് ദൈര്‍ഘ്യമുളള ഗാനമാണിത്.