കൊല്ലം പനയത്ത് 130 വര്‍ഷം പഴക്കമുള്ള സ്കൂള്‍ പൂട്ടി. പനയം ചെമ്മക്കാട് എസ്.കെ.വി, യുപി സ്കൂളാണ് പൂട്ടിയത്. പ്രധാന അധ്യാപിക പടിയിറങ്ങിയതോടെ അധ്യാപകരും , കുട്ടികളും ഇല്ലാതായതോടെയാണ് സ്കൂളിന് താഴുവീണത്.
തലമുറകള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന വിദ്യാലയമായിരുന്നു പനയം ചെമ്മക്കാട് എസ്.കെ.വി , യുപി സ്കൂള്‍. ആകെയുണ്ടായിരുന്ന സ്കൂളിലെ പ്രധാനാധ്യാപിക വിരമിച്ചു. അവശേഷിച്ച 32 വിദ്യാര്‍ഥികള്‍ ടി.സി വാങ്ങി മറ്റു സ്കൂളുകളിലേക്ക് പോയി. ഇതോടെ കുഞ്ഞുങ്ങളുടെ കളിചിരികള്‍ മുഴങ്ങേണ്ട സ്കൂളിന് ഈ അധ്യായന വര്‍ഷത്തോടെ അവസാന മണി മുഴങ്ങി.
സ്കൂള്‍ മാനേജ് മെന്‍റിലും ഭിന്നത രൂക്ഷമായി. കുണ്ടറ വിദ്യാഭ്യാസ ഡയറക്ടര്‍ സ്കൂളിന്‍റെ മാനേജര്‍ സ്ഥാനം ഏറ്റെടുത്തു.എന്നിട്ടും സ്ഥിരം അധ്യാപകരേയോ താല്‍ക്കാല്‍ക്കാലിക അധ്യാപകരെയോ നിയമിച്ചില്ല. പൊതുവിദ്യാലയത്തെ കുറിച്ച് വലിയ വായില്‍ പറയുന്നവരും തിരിഞ്ഞു നോക്കിയില്ല. എം.മുകേഷ് എം.എല്‍.എയുടെ നിയോജക മണ്ഡലത്തിലാണ് ഈ സ്കൂളുള്ളത്.