കൊല്ലത്ത് ഇരുതല മൂരിയെ ലക്ഷങ്ങൾക്ക് വിൽക്കാൻ ശ്രമിച്ച 7 അംഗ സംഘം പിടിയിൽ. തട്ടിപ്പ് സംഘത്തിൽ കൊല്ലത്തെ ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും. ഇരവിപുരം ബ്ലോക്ക് കോൺഗ്രസ് ഭാരവാഹിയും കൊല്ലം പഴയപഴയാറ്റിൻ കുഴി സ്വാദേശിയുമായ ദാറുൽ സലാം വീട്ടിൽ അൻസറുദ്ധീനാണ് പിടിയിലായത്.
കൊല്ലം വാക്കനാട് സ്വാദേശി ഫൗസിയ മൻസിലിൽ നിസാറുദ്ധീൻ, കോട്ടയം കൊന്നല്ലൂർ സ്വാദേശി പൊട്ടൻങായിൽ ചെറിയാൻ,കൊല്ലം ചാത്തന്നൂർ ആനച്ചാൽ സ്വാദേശി ജാസ്മിൻ വില്ലയിൽ ഫിയാസ്, കൊല്ലം ഏരുക്കുഴി പാലയ്ക്കൽ സ്വാദേശി നൗഫൽ മൻസിലിൽ നൗഫൽ എന്നിവരാണ് പിടിയിലായത്.വനം വകുപ്പിന്റെ വിശദീകരണം ഇങ്ങനെയാണ്.
ഇരുതല മുരിയുടെ ആവശ്യക്കാരാണെന്ന വ്യാജേനെ തട്ടിപ്പ് സംഘത്തെ സമീപിച്ച് ഇരുതലമൂരിക്ക് വനം വകുപ്പ് ഇൻറലിജൻസ് 50 ലക്ഷം രൂപ വില ഉറപ്പിച്ചു. തട്ടിപ്പ് സംഘം 40 ദിവസം മുമ്പ് വെല്ലൂറിൽ നിന്നും ട്രെയിൻ മാർഗം ഇരുതലമൂരിയെ നാട്ടിൽ എത്തിച്ചു തുടർന്ന് വനം വകുപ്പ് വലയിൽ കുടുക്കുകയായിരുന്നു. മൂന്നര ലക്ഷത്തോളം രൂപയ്ക്ക് ഇരുതലമൂരിയെ വെല്ലൂർ സ്വദേശിയിൽ നിന്നും വാങ്ങിയെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചതായി വനപാലകർ പറയുന്നു. നിയമ നടപടികൾ പൂർത്തിയാക്കി പ്രതികളെ പുനലൂർ വനം കോടതിയിൽ ഹാജരാക്കി. പിന്നിലുള്ളവരെകുറിച്ചും അന്വേഷണം ആരംഭിച്ചു.