Untitled design - 1

തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ശേഷവും എം.എൽ.എ എന്ന് എഴുതിയ ബോർഡ് മുകേഷ് മാറ്റാത്തതിനെച്ചൊല്ലി വിവാദം.  എം.എല്‍.എയുടെ ഓഫിസ് എന്നു ചൂണ്ടിക്കാട്ടി പഴയ ഓഫിസിലേക്കുള്ള വഴിയില്‍ വെച്ചിരിക്കുന്ന ബോര്‍ഡ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. 

ബി.എന്‍.എസ് പ്രകാരം ശിക്ഷാര്‍ഹമായ കുറ്റമാണെന്നു ചൂണ്ടിക്കാട്ടി കൊല്ലം കലക്ടര്‍ക്കും, വെസ്റ്റ് എസ്.എച്ച്.ഒയ്ക്കും പരാതി നല്‍കിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി വിഷ്ണു സുനില്‍ പന്തളം. ഇക്കാര്യം ചൂണ്ടിക്കാട്ടി വിഷ്ണു ഫെയ്സ്ബുക്ക് പോസ്റ്റും ഇട്ടിട്ടുണ്ട്. എം.എല്‍.എ യായിരുന്നപ്പോള്‍ ടെലിഫോണ്‍ സംഭാഷണത്തിലെ മുകേഷിന്‍റെ വാക്കുകള്‍ ഉദ്ധരിച്ച്  അന്തസ് വേണമെടാ, അന്തസ് എന്ന ടാഗ്‌ലൈ‌നോടെയാണ് പോസ്റ്റ്.    

പോസ്റ്റിന്‍റെ പൂര്‍ണരൂപം

കൊല്ലം നിയോജകമണ്ഡലം നിവാസികൾക്ക് അവർ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിപ്പിച്ച ഒരു ഫുൾടൈം എംഎൽഎ ശ്രീമതി. ബിന്ദു കൃഷ്ണ ഉണ്ട്.  മുൻ എം.എൽ.എ ആയിട്ടും ഇന്നും ഹാങ്ങോവർ വിടാൻ തയ്യാറാകാതെ എം.എൽ.എ എന്ന് എഴുതിയ ബോർഡ് മാറ്റാതെ മുൻ പാർടൈം എംഎൽഎ എം. മുകേഷ്;

അന്തസ്സ് വേണമടൊ, അന്തസ്സ്......

ബിഎൻഎസ് പ്രകാരം ശിക്ഷാർഹമായ കുറ്റമായതിനാൽ ബഹുമാനപ്പെട്ട കൊല്ലം ജില്ലാ കളക്ടർക്കും കൊല്ലം വെസ്റ്റ് എസ്.എച്ച്.ഒക്കും പരാതി നൽകി. 

ENGLISH SUMMARY:

M. Mukesh's continued use of an 'MLA' board after his election defeat has sparked controversy. Youth Congress has filed a complaint alleging that the board misleads the public about the MLA's office.