ഭക്ഷ്യകിറ്റുകൾ സമയത്തിനെത്തുന്നില്ല; വലഞ്ഞ് റേഷൻവ്യാപാരികള്‍

കാര്‍ഡ് നമ്പര്‍ അടിസ്ഥാനത്തില്‍ ഭക്ഷ്യകിറ്റ് വിതരണം ഏര്‍പ്പെടുത്തിയിട്ടും കിറ്റുകള്‍ സമയത്ത് റേഷന്‍ കടകളിലെത്തുന്നില്ല. കിറ്റു വാങ്ങാന്‍ വേണ്ടി മാത്രം വീണ്ടും കടയിലെത്തേണ്ട അവസ്ഥയാണ് പലയിടത്തും. 

മിക്ക റേഷന്‍ കടകളിലും ഒരേ സമയം അഞ്ചിലധികം ആളുകള്‍ കാണും. ഇവരെല്ലാം കിറ്റുവാങ്ങാന്‍ ഇനി വീണ്ടും വരണം. കിറ്റുകള്‍ ഒരുമിച്ച് കടകളിലെത്തിക്കാത്തതാണ് സാധാരണക്കാരെ രണ്ടുവട്ടം നടത്താന്‍ കാരണം. കഴിഞ്ഞമാസത്തെ കിറ്റുകളാണ് ഈമാസം പതിനഞ്ച് കഴിഞ്ഞിട്ടും നാല്‍കാന്‍ സാധിക്കാത്തത്. 

കാരണം അന്വേഷിക്കുന്ന വ്യാപാരികള്‍ക്ക് ന്യായീകരിക്കാന്‍ കഴിയുന്ന വിശദീകരണമല്ല ഉദ്യോഗസ്ഥര്‍ നല്‍കുന്നത്. എല്ലാദിവസവും റേഷന്‍ കടകളില്‍ നൂറില്‍ താഴെ കിറ്റുകളെത്തിക്കുന്നുണ്ടെന്നും വിതരണത്തില്‍ കാലതാമസമില്ലെന്നുമാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ വിശദീകരണം.