ശുദ്ധീകരിക്കാത്ത കുടിവെള്ളം വിതരണം ചെയ്യുന്നു; പരാതി

കൊല്ലം പേരയം പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ വിതരണം ചെയ്യുന്നത് ശുദ്ധീകരിക്കാത്ത കുടിവെള്ളമെന്ന് പരാതി. ജലസംഭരണി നില്‍കുന്ന സ്ഥലവും കാട് മൂടി കിടക്കുകയാണ്. ഇഴജന്തുക്കളുടെ താവളമാണ് ഇവിടം.

മുളവന ഇഎസ്ഐ ആശുപത്രിക്ക് സമീപമാണ് ജല അതോറിറ്റിയുടെ സംഭരണി. ഇവിടം ഇങ്ങിനെ കാട് മൂടി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇഴജന്തുക്കളുടെ ഭീതിയിലാണ് അയലത്തുള്ളവര്‍ കഴിയുന്നത്. ജലസംഭരണിയും പരിസരവും വൃത്തിയാക്കണമെന്ന് പലതവണ പരാതി നല്‍കിയെങ്കിലും ഒരു നടപടിയുണ്ടായില്ല.

സുഭിഷ കേരളം പദ്ധതി പ്രകാരം കൃഷി ചെയ്യാൻ സ്ഥലം വിട്ടു നല്‍കാന്‍ പഞ്ചായത്ത് ജല അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്ന് ആക്ഷേപമുണ്ട്.