ഇടിമിന്നലിൽ വീട് കത്തി നശിച്ചു; സര്‍ക്കാര്‍ ഇടപെടല്‍ തേടി നിര്‍ധന കുടുംബം

kollam
SHARE

കൊല്ലം ചടയമംഗലത്ത് ഇടിമിന്നലിൽ വീട് കത്തി നശിച്ചു. കള്ളിക്കാട് വാർഡിൽ ശാന്തയുടെ വീടിനാണ് ഇടിമിന്നലേറ്റ് നാശനഷ്ടമുണ്ടായത്.

ഇന്നലെ വൈകിട്ടാണ് ശക്തമായ ഇടിമിന്നലിൽ ചടയമംഗലം പഞ്ചായത്തിൽ കള്ളിക്കാട് വാർഡിലെ ശാന്തയുടെ വീട് കത്തി നശിച്ചത്. ശാന്ത തൊഴിലുറപ്പ് ജോലിക്ക് പോയിരുന്നതിനാൽ ആളപായം ഒഴിവായി. വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. വീടിനുള്ളിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന വിലപ്പെട്ട എല്ലാ രേഖകളും കത്തി നശിച്ചു. 

കടയ്ക്കലിൽ നിന്ന് അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തിയാണ് തീയണച്ചത്. വീട് അപകടാവസ്ഥയിലാണ്. താമസ യോഗ്യമല്ല. തൊഴിലുറപ്പ് ജോലിക്ക് പോയി ജീവിക്കുന്ന ശാന്തയ്ക്ക് പുതിയൊരു വീട് വെയ്ക്കാനും പണമില്ല. സർക്കാർ ഇടപെടൽ തേടുകയാണ് കുടുംബം .

MORE IN SOUTH
SHOW MORE