ഓണക്കാലത്തും കുടിവെള്ളമില്ലാതെ കൊല്ലത്തെ മുന്നു തുരുത്തുകാർ

ഓണക്കാലത്തും കുടിവെള്ളമില്ലാതെ വലയുകയാണ് കൊല്ലം നഗരപരിധിയിലെ മുന്നു തുരുത്തുകാര്‍. കാവനാട് സെന്റ്തോമസ്, സെന്റ്ജോസഫ്, സെന്റ്ജോര്‍ജ് എന്നീ തുരുത്തുകളിലുള്ളവരുടെ ദാഹജലത്തിനായുള്ള പോരാട്ടത്തിന് നാലു പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.

അഷ്ടമുടിക്കായലിലാണ് മൂന്നു തുരുത്തുകളും. എന്നാല്‍ കുടിവെള്ളം കിട്ടുന്നത് ഇങ്ങിനെയാണ്. അതും വല്ലപ്പോഴും മാത്രം. 

നഗരസഭ കനിഞ്ഞു നല്‍കിയിട്ടുള്ള ഒരു കടത്തുവള്ളമാണ് തുരുത്തിലുള്ളവരുടെ ഔദ്യോഗിക ഗതാഗത സൗകര്യം. മറുകരയില്‍ വള്ളത്തിലെത്തിയാണ് മിക്കപ്പോഴും വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍ കോവിഡ് വ്യാപനഭീതിയെ തുടര്‍ന്ന് അക്കരയക്ക് പോകാനാകുന്നില്ല.

കുടിവെള്ളവും പാലവും വേണമെന്ന ഈ മനുഷ്യരുടെ നാലു പതിറ്റാണ്ടായുള്ള ആവശ്യത്തിന് ഭരണകൂടം ഇതുവരെ ചെവി കൊടുത്തിട്ടില്ല.