തണല്‍ മരങ്ങള്‍ മുറിച്ചുള്ള റോഡുവികസനം; പ്രതിഷേധം ശക്തം

റോഡുവക്കിലെ തണല്‍ മരങ്ങള്‍ മുറിച്ചുള്ള റോഡുവികസനത്തിനെതിരെ തിരുവനന്തപുരം പെരുങ്കടവിളയില്‍ പ്രതിഷേധം ശക്തമാകുന്നു.  23 തണല്‍ മരങ്ങള്‍ മുറിച്ചുമാറ്റിയത്,, പെരുങ്കിടവിളയില്‍  മൂന്നു ദിവസം മുമ്പ് പച്ചത്തുരുത്ത് പദ്ധതി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയാണ്.

ഹരിത വിപ്ലവം ആഹ്വാനം ചെയ്യ്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് വനം വകുപ്പ്  അമരവിള പെരുങ്കടവിള റോഡുവക്കില്‍ നട്ട് വളര്‍ത്തി വന്നിരുന്ന 23 തണല്‍ വൃക്ഷങ്ങളാണ് പിഡബ്ല്യൂഡിയുടെ അനുവാദത്തോടെ ഒറ്റ ദിവസം കൊണ്ട് വെട്ടിയൊതുക്കിയത്. പെരുങ്കടവിളയിലെ കാത്തിരിപ്പ് കേന്ദ്രങ്ങളുടെ മുന്നിലുളള വൃക്ഷങ്ങള്‍ കൂടി വെട്ടിയിട്ടതോടെ തണല്‍ പൂര്‍ണ്ണമായും ഇല്ലാതായി. റോഡ് വികസനവുമായി ബന്ധപ്പെട്ട് ഇന്‍റെര്‍ ലോക്ക് പാകുന്നതിനാണ് മരങ്ങള്‍ മുറിച്ചടുക്കിയതെന്നന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.  എന്നാല്‍ പാറശാല നിയോജക മണ്ഡലത്തിലെ പച്ചത്തുരുത്ത് പദ്ധതിയുടെ ചെയര്‍മാന്‍ കൂടിയായ സികെ ഹരീന്ദ്രന്‍ എംഎല്‍എ സംഭവം അറിഞ്ഞിട്ടില്ലെന്നാണ് വിശദീകരണം 

എന്നാല്‍ കഴിഞ്ഞദിവസം രാവിലെ മുതല്‍ കരാറുകാരന്‍ മരം മുറിക്കല്‍ തുടങ്ങിയിട്ടും ആരും പ്രതിഷേധിച്ചില്ലെന്നാണ് പഞ്ചായത്തിന്റെ  വാദം. കൂടാതെ വഴിവക്കില്‍ നിന്ന വൃക്ഷങ്ങളെക്കുറിച്ച് നാട്ടുകാരില്‍ ചിലര്‍ പരാതി ഉന്നയിച്ചിരുന്നതായും അധികൃതര്‍ പറഞ്ഞു.