കൊല്ലം നഗരസഭ ഭരണത്തിനെതിരെ സിഐടിയു സമരം; രൂക്ഷവിമര്‍ശനം

കൊല്ലം നഗരത്തിലെ അനധികൃത ബങ്കുകളും കച്ചവടങ്ങളും ഒഴിപ്പിക്കുന്നതില്‍ സി.പി.എം ഭരിക്കുന്ന നഗരസഭയ്ക്കെതിരെ സിഐടിയു രംഗത്ത്. വികസനത്തിന്റെ പേരിൽ പാവങ്ങളെ ദ്രോഹിക്കുന്ന നടപടി അംഗീകരിക്കാനികില്ലെന്ന് സി.ഐ.ടി.യു ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗവുമായ എസ്.ജയമോഹൻ പറഞ്ഞു.

സിപിഎം നേതൃത്വം നല്‍കുന്ന നഗരസഭ ഭരണത്തിനെതിരെയാണ് സിഐടിയുവിന്റെ  സമരം. പൊതുസ്ഥലങ്ങള്‍ കൈയേറിയുള്ള അനധികൃത കച്ചവടങ്ങളും നിര്‍മാണങ്ങളും നീക്കം ചെയ്യുന്ന നഗരസഭയുടെ ഓപ്പറേഷന്‍ ഈസി വോകിനെതിരെയാണ് പ്രതിഷേധം. സമരം ഉദ്ഘാടനം ചെയ്ത സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം എസ്.ജയമോഹന്‍ രൂക്ഷഭാഷയിലാണ് സ്വന്തം പാര്‍ട്ടിക്കാരനായ മേയര്‍ വി.രാജേന്ദ്രബാബുവിനെ വിമര്‍ശിച്ചത്.

അതേ സമയം പ്രതിഷേധങ്ങൾക്കിടയിലും ഒഴിപ്പിക്കൽ തുടരുകയാണ്. പാതയോരങ്ങളും നടപാതകളും കൈയേറിയുള്ള കച്ചവടങ്ങള്‍ക്കെതിരെ പരാതി വ്യാപകമായതോടെയാണ് ഇവ പൊളിച്ചു മാറ്റാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്.