ചാല കമ്പോളം നവീകരണം ; പ്രധാനവെല്ലുവിളി പൗരാണിക കെട്ടിടങ്ങളുടെ പുനരുദ്ധരണം

ചാല കമ്പോളം പുനരുദ്ധരിക്കുന്നതോടെ  തിരുവിതാംകൂറിന്റെ ചരിത്രം കൂടിയാണ് മുഖം മിനുക്കുന്നത് . പൗരാണിക ശൈലിയിലുള്ള കെട്ടിടങ്ങള്‍ നവീകരിക്കുകയെന്നതാണ് പ്രധാന വെല്ലുവിളി.  പൈതൃക തെരുവ് പദ്ധതിയോടെ ചാല കമ്പോളം കേരളത്തിന്റെ തന്നെ മുഖച്ഛായ  ‌‌മാറ്റുമെന്നാണ് പ്രതീക്ഷ

ഇന്ന് വേഗത്തില്‍ ചലിക്കുകയാണ് ചാല.  എതിരേ വരുന്നവരേ പോലും നോക്കാത പരസ്പരം കടന്നുപോകുന്ന മുഖങ്ങള്‍. തിരക്കിട്ട് കടന്നുപോകുന്നവര്‍ പലരും അറിയുന്നില്ല അവര്‍ സഞ്ചരിക്കുന്നത് തിരുവിതാംകൂറിന്റെ ചരിത്രവഴികളിലൂടെയാണെന്ന്. ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ചാലകമ്പോളത്തില്‍ രാജവാഴ്ചക്കാലത്തേ ശേഷിപ്പുകള്‍ ചരിത്രമാകാതേ ഇപ്പോഴുമുണ്ട്. നഗരമാകേ മാറിയെങ്കിലും ഗതകാല സ്മരണങ്ങള്‍ ഓര്‍മിപ്പിച്ച് പഴയ വീടുകള്‍ അവിടെ ഉണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഓടു പാകിയ രണ്ടു നില കെട്ടിടങ്ങളുടെ ചാല കമ്പോളത്തിന്റെ  തനത് ഭംഗി. ചിലതൊക്കെ മണ്ണിനോട് അലിഞ്ഞെങ്കിലും  കാലഘട്ടത്തിന്റെ അവസാന ഏടുകളില്‍ നില്‍ക്കുന്ന കെട്ടിടങ്ങള്‍ നൂറിലേറെയാണ്. അവയില്‍ പലതും ജീര്‍ണാവസ്ഥയിലുമാണ്. പൗരാണിക ചരിത്രത്തിന് പോറല്‍ ഏല്‍ക്കാതേ നവീകരണം നടത്തുകയാണ് വെല്ലുവിളി. 

കിഴക്കേകോട്ടയിൽ നിന്നുമാണ് പ്രധാന പ്രവേശന കവാടമുതല്‍ ടൈല്‍ പാകും. പൈതൃക കെട്ടിടങ്ങളുടെ തനിമ ചോരാതെ നവീകരിക്കും. മനോഹരമായ നടപ്പാത. സ്ഥലമുള്ളടത്ത് ഇരിപ്പിടങ്ങൾ.  തിരുവിതാംകൂറിന്റെ ചരിത്രവും കമ്പോളത്തില്‍ ചിത്രങ്ങളാല്‍ ആലേഖനം ചെയ്യും. പഴയമയുടെ സൗന്ദര്യവും  വിശ്വാസത്തിന്റെ ഉറപ്പുമാണ് ചാല ഉപഭോക്താക്കളുടെ പ്രിയപ്പെട്ടതാക്കുന്നത്.അതിന് ചായം പൂശുമ്പോള്‍ നഷ്ടമാകാതേ സൂക്ഷിക്കേണ്ടത് നൂറ്റാണ്ടുകളുടെ ചരിത്ര കാഴ്ചകളാണ്.