വയൽ നികത്തിയുള്ള നിര്‍മാണങ്ങൾക്കെതിരെ കൊളച്ചേരിയിൽ ബഹുജന പ്രതിഷേധം

വയലും തണ്ണീര്‍ത്തടവും കുന്നും നികത്തിയുള്ള നിര്‍മാണങ്ങള്‍ക്കെതിരെ കണ്ണൂരിലെ കൊളച്ചേരി ഗ്രാമവാസികളുടെ ബഹുജന പ്രതിഷേധം. രൂക്ഷമായ കുടിവെള്ള ക്ഷാമത്തിനൊപ്പം ചൂട് കൂടി വര്‍ധിച്ചതോടെയാണ് അതിജീവന സമരവുമായി നാട്ടുകാര്‍ സംഘടിച്ചത്. 

ഗ്രാമത്തെ രക്ഷിക്കാനായി ഗ്രാമവാസികള്‍ ഒന്നിച്ചു. വയലും തണ്ണീര്‍ത്തടങ്ങളും അരുവികളും വെള്ളച്ചാട്ടങ്ങളും കൃഷിയുമെല്ലാം കണ്‍മുന്‍പില്‍നിന്ന് ഇല്ലാതായികൊണ്ടിരിക്കുകാണ്. 2011മുതലാണ് കൊളച്ചേരി ഗ്രാമത്തിന് മാറ്റം വന്നുതുടങ്ങിത്. ജൈവകലവറയായ പാടിക്കുന്ന് ഇടിച്ചുനിരത്തിയും നീര്‍ച്ചാലുകള്‍ മൂടിയുമായാണ് നിര്‍മാണങ്ങള്‍ നടക്കുന്നത്. അനേകം സസ്യജന്തുജാലങ്ങള്‍ നശിച്ചു. 

കര്‍മസമിതി രൂപീകരിച്ചാണ് നാട്ടുകാരുടെ പ്രവര്‍ത്തനം. നിലവില്‍ നടക്കുന്ന എല്ലാ നിര്‍മാണങ്ങളും പൂര്‍മണായും നിറുത്തിവച്ച് പ്രകൃതിയെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരണമെന്നാണ് ഇവരുടെ ആവശ്യം.