പത്തനംതിട്ട കടുത്തജലപ്രതിസന്ധിയിലേക്ക്

വേനല്‍കനത്തതോടെ  പത്തനംതിട്ടജില്ല കടുത്തജലപ്രതിസന്ധിയിലേക്ക്. മുഖ്യനദികളായ പമ്പയും കല്ലാറും അച്ചന്‍കോവിലാറും കക്കാട്ടാറുമൊക്കെ വരള്‍ച്ചയുടെപിടിയിലായി. ജില്ലയില്‍ ചൂട് 38ഡിഗ്രിയിലെത്തിക്കഴിഞ്ഞു. ഈ നിലതുടര്‍ന്നാല്‍ രണ്ടാഴ്ചക്കുള്ളില്‍ ശുദ്ധജല പദ്ധതികളിലെ പമ്പിങ് നിലച്ചേക്കും. 

നീരൊഴുക്ക് കുറഞ്ഞകല്ലാറില്‍ മിക്കയിടത്തും കല്ലുതെളിഞ്ഞു. നദിയിലെ കയങ്ങളിലും കുഴികളിലേക്കുമായി വെള്ളംവലിഞ്ഞു. 

നീരൊഴുക്ക് നിലച്ച് അച്ചന്‍കോവിലാര്‍ പലയിടത്തും മണല്‍പ്പുറങ്ങളായി. ചൂടിന്റെ കാഠിന്യം വര്‍ധിച്ചതോടെ മലയോരമേഖലയിലെ ജലശ്രോതസുകള്‍ വറ്റിത്തുടങ്ങി. പമ്പയിലും പാറ‍തെളിഞ്ഞു. പാറയിടുക്കുകളില്‍ കെട്ടിക്കിടക്കുന്ന വെള്ളമാണ് ചെറുതായി ഒഴുകുന്നത്.