വരാനിരിക്കുന്നത് കൊടും വരൾച്ച; കുടിവെള്ളക്ഷാമം രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്

കേരളത്തില്‍ വരാനിരിക്കുന്നത് കൊടും വരള്‍ച്ചയെന്ന് ജലവിഭവ ഗവേഷണ കേന്ദ്രം . ചൂട് കനക്കുന്നതിനൊപ്പം ഇത്തവണ കുടിവെള്ള ക്ഷാമവും രൂക്ഷമാകും. പാലക്കാടാകും പ്രതിസന്ധി കൂടുതല്‍. 

ഭൂഗര്‍ഭജലത്തിന്‍റെ അളവ് പതിവിലും താഴെയാണ്. സാധാരണ മാര്‍ച്ച് മാസത്തിലുണ്ടാകാറുള്ള ഭൂഗര്‍ഭജലനിരപ്പാണ് ജനുവരി അവസാനത്തോടെ ആയത്.  ഇതിനെ ഏറെ ഗൗരവത്തോടെയാണ് കാണേണ്ടത്. കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി ഉണ്ടായ വെള്ളപ്പൊക്കവും ജലക്ഷാമം രൂക്ഷമാക്കും. 

ചൂട് താങ്ങാവുന്നതിലും അപ്പുറമാകുമെന്നുറപ്പാണ്. അമിത ജലചൂഷണം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം കടലോര പ്രദേശത്തെ ഭൂഗര്‍ഭജലത്തിലും ഭീമമായ കുറവുണ്ടായതിനെക്കുറിച്ച് വിശദമായ പഠനം വേണമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു.