വോളിബോൾ ഭ്രമം വിട്ടൊഴിയാത്തൊരു നാട്; മൈലപ്ര

കേരളത്തിൽ വോളിബോളിന്റെ ഈറ്റില്ലങ്ങളിൽ ഒന്നാണ് പത്തനംതിട്ടയിലെ മൈലപ്ര പ്രദേശം. വോളി ഭ്രമം ഒരിക്കലും വിട്ടൊഴിയാത്ത നാട്. പുതിയ തലമുറയും പഴയ തലമുറയും ഒന്നിച്ചാണ് പന്തുതട്ടുന്നത്. വൈകുന്നേരമായാൽ വോളി ഗ്രൗണ്ടായി മാറുന്ന ഒരു ഡ്രൈവിങ്ങ് സ്കൂൾ ഗ്രൗണ്ടാണ് ഇവിടുത്തുകാരുടെ കളിസ്ഥലം. എന്നിട്ടും സംസ്ഥാന താരങ്ങൾ ഉൾപ്പെടെയുള്ളവർ ഈ പരിമിതസൗകര്യങ്ങളിൽ നിന്ന് ഉയർന്നു വന്നു. 

ഇവർക്ക് സ്വന്തമായൊരു ഗ്രൗണ്ടില്ല. പക്ഷേ സ്വകാര്യ വ്യക്തിയുടെ ഈ പറമ്പ് ഓരോ വൈകുന്നേരങ്ങളിലും വോളി ആരവങ്ങളാൽ സമ്പന്നം. ചെറുവഴക്കിൽ പോലും ഗ്രാമത്തിന്റെ സ്നേഹം ഷോണും, മനുവും അടക്കമുള്ള സംസ്ഥാനങ്ങൾ ഉയർന്നു വന്നത് ഈ ഇത്തിരിഇടത്തിൽ നിന്നാണ്.