ക്രിസ്മസിനും പുതുവൽസരത്തിനുമായി ഭീമൻ കേക്കൊരുങ്ങുന്നു

ക്രിസ്മസിനും പുതുവൽസരത്തിനുമായി ഭീമൻ കേക്കൊരുങ്ങുന്നു. തലസ്ഥാനത്തെ ട്രിവാൻഡ്രം ക്ലബ്ബിലാണ് കോക്കൊരുക്കം. 2500 കിലോ കേക്കുണ്ടാക്കാൻ ആവശ്യമായ വിഭവങ്ങളാണ് പഴച്ചാറിൽ മിക്സ് ചെയ്തെടുത്തത്. 

തലസ്ഥാനത്തെ പ്രശസ്മായ ട്രിവാൻഡ്രം ക്ലബ്ബിൽലെങ്ങും പഴച്ചാറുകളുകളുടെ മണമാണ്, കൊതിതോന്നിക്കുന്ന വിഭവങ്ങൾ മേശപ്പുത്ത് നിരന്നു. കേക്കായിമാറാൻ ഇവയ്ക്കിനി കടമ്പകളേറെ കടക്കണം. 

പഴച്ചാറിൽ മുങ്ങി ഒരുക്കം, തേനിലും വൈനിലും ഇനി കുതിരണം.ഈ കേക്ക്മിക്സിംങ്ങ് സീസണിൽ കെ.ആർ ബോക്കേഴ്സുമായി സഹകരിച്ചാണ് ക്ലബ്ബിന്റെ പരിപാടി, 

ഒരുമാസത്തോളം വായുകടക്കാത്ത പാത്രങ്ങളിലുള്ള കാത്തിരിപ്പ്, ശേഷം രുചിയൂറുന്ന കേക്കായി വിപണിയിലേക്ക്.