E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday August 11 2020 03:45 AM IST

Facebook
Twitter
Google Plus
Youtube

More in South

പാലംപണി കഴിഞ്ഞ് നാലുവർഷമായിട്ടും അപ്രോച്ച് റോഡുണ്ടാക്കിയില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവല്ലയ്ക്കടുത്ത് പനച്ചിമൂട്ടില്‍കടവ് പാലത്തിന്‍റെ നിര്‍മാണം കഴിഞ്ഞ് നാലുവര്‍ഷമായിട്ടും അപ്രോച്ച് റോഡുണ്ടാക്കിയില്ല. ഒരുകോടിയിലേറെ രൂപയുടെ ഫണ്ട് ബാക്കിനില്‍ക്കെയാണ് ഈ അനാസ്ഥ. തിരുവല്ലയ്ക്ക് സമീപം കുറ്റൂര്‍ പഞ്ചായത്തിലെ പനച്ചിമൂട്ടില്‍കടവിലാണ് ഈ പാലം. വെണ്‍പാല, തെങ്ങേലി 

കരകളെ ബന്ധിപ്പിച്ചുകൊണ്ട് മണിമലയാറിന് കുറുകേ 2010ലാണ് പാലത്തിന്‍റെ നിര്‍മാണം തുടങ്ങിയത്. അഞ്ചരക്കോടി രൂപയായിരുന്നു പദ്ധതി ചെലവ്. 2012 ല്‍ പാലം പൂര്‍ത്തിയായെങ്കിലും ഇരുവശത്തെയും അപ്രോച്ച് റോഡുണ്ടാക്കിയില്ല. ബാക്കിയുണ്ടായിരുന്ന ഒരു കോടി പതിനൊന്ന് ലക്ഷം തികയില്ലെന്നായിരുന്നു വിശദീകരണം. പൊതുമരാമത്ത് വകുപ്പിന്‍റെ കണക്കുപ്രകാരം നിലവില്‍ രണ്ട് കോടി പന്ത്രണ്ട് ലക്ഷംരൂപയുണ്ടെങ്കിലെ അപ്രോച്ച് റോഡ് നിര്‍മിക്കാന്‍ സാധിക്കൂ. റോഡിനായി നാട്ടുകാര്‍ സ്ഥലം വിട്ടുനല്‍കിയിട്ടുമുണ്ട്.

തെങ്ങേലിയില്‍നിന്ന് തിരുവല്ലയ്ക്കുള്ള എട്ടര കിലോമീറ്റര്‍ ദൂരം രണ്ടരകിലോമീറ്ററായി ചുരുങ്ങുമെന്നതാണ് പാലംകൊണ്ടുള്ള പ്രധാന നേട്ടം. റോഡ് നിര്‍മാണം ഇത്ര വൈകിയതിനുപിന്നില്‍ കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയാണെന്ന സംശയവും നാട്ടുകാര്‍ക്കുണ്ട്.