കോട്ടയം പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന കാവനാല്‍ക്കടവ് പാലത്തിന്റെ നിര്‍മാണം കഴിഞ്ഞ് അഞ്ചുവര്‍ഷത്തിലേറെയായിട്ടും അപ്രോച്ച് റോഡ് നിര്‍മിച്ചില്ല. കരാറുകാരന്റെ അനാസ്ഥയാണ് റോഡ് നിര്‍മാണത്തിന് തടസമെന്നാണ് ഔദ്യോഗിക വിശദീകരണം.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി, ആനിക്കാട് പഞ്ചായത്തുകളെ ബന്ധിപ്പിച്ച് മണിമലയാറിന് കുറുകെയാണ് കാവനാല്‍ക്കടവ് പാലം നിര്‍മിച്ചിരിക്കുന്നത്. 2011ല്‍ നിര്‍മാണം തുടങ്ങിയ പദ്ധതി ഇപ്പോഴും പൂര്ത്തിയായിട്ടില്ലയെന്നതാണ് യാഥാര്‍ഥ്യം. പാലവും മല്ലപ്പള്ളി ഭാഗത്തെ അപ്രോച്ച് റോഡും പൂര്‍ത്തിയായി. ആനിക്കാട് പഞ്ചായത്തിന്റെ ഭാഗത്ത് സംരക്ഷണഭിത്തിയില്ലാതെ മണ്ണിട്ട് ഉയര്‍ത്തിയിരിക്കുകയാണ്.
നാലരക്കോടി രൂപ ചെലവിലായിരുന്നു പാലത്തിന്റെ നിര്‍മാണം. കരാറുകാരനുമായുണ്ടായ തര്‍ക്കമാണ് പ്രതിസന്ധിക്കിടയാക്കിയത്. പാലം പണിക്കുകൊണ്ടുവന്ന ഉപകരണങ്ങളുംമറ്റും തുരുമ്പെടുത്ത് കിടക്കുകയാണ്. തിരുവല്ല, മല്ലപ്പള്ളി ഭാഗങ്ങളിലുള്ളവര്‍ക്ക് കോട്ടയം ജില്ലയിലെ മണിമല, പൊന്‍കുന്നം, കാഞ്ഞിരപ്പള്ളി തുടങ്ങിയ വടക്കുകിഴക്കന്‍ മേഖലയിലേക്ക് പോകുന്നതിനുള്ള എളുപ്പമാര്‍ഗമാണ് അപൂര്‍ണമായി കിടക്കുന്നത്.