സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കടുത്ത വിമര്‍ശനവുമായി മന്ത്രി ജി.സുധാകരന്. ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗത്തിന്റെ സര്ഗാത്മകതയില്ലായ്മമൂലം സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്ക് എത്തുന്നില്ല. വിഴിഞ്ഞം പദ്ധതിക്കെതിരെ വിദേശ ലോബി പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി ആരോപിച്ചു.
ആലപ്പുഴ ജില്ലയിലെ സാമൂഹിക വനവല്ക്കരണത്തിന്റെ ഭാഗമായി ചെങ്ങന്നൂരില്‍ വൃക്ഷത്തൈ നടീല്‍ നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ചുകൊണ്ടാണ് മന്ത്രി ജി. സുധാകരന് ഉദ്യോഗസ്ഥരുടെ സര്‍ഗാത്മകതയിലേക്ക് വിരല്‍ചൂണ്ടിയത്.
അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കാത്തതിനാല്‍ സംസ്ഥാനത്തെ 375 പാലങ്ങള്‍ അടിയന്തരമായി പൊളിച്ചുപണിയേണ്ട സ്ഥിതിയാണെന്നും മന്ത്രി പറഞ്ഞു. വിഴിഞ്ഞം പദ്ധതിയില്ലാതാകേണ്ടത് വിദേശ ലോബിയുടെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ചെങ്ങന്നൂരിന് സമീപം കൊഴുവല്ലൂരില്‍ കരുണ പെയിന്‍ ആന്‍ഡ് പാലിയേറ്റീവിന്റെ നേതൃത്വത്തിലുള്ള ജൈവ പച്ചക്കറി വിളവെടുപ്പും വിതരണവും മന്ത്രി ഉദ്ഘാടനം ചെയ്തു.