മിന്നിത്തിളങ്ങി ക്യൂൻസ് റോഡ്; നവീകരണം അന്തിമഘട്ടത്തിൽ; ആഹ്ലാദത്തോടെ നാട്

വടകര ടൗണിലെ പ്രധാന പാതയായ ക്യൂന്‍സ് റോഡ് നവീകരണം അന്തിമഘട്ടത്തില്‍. റോഡ് വീതികൂട്ടി പൂട്ടുകട്ടകള്‍ വിരിക്കുന്ന ജോലിയാണ് നിലവില്‍ പുരോഗമിക്കുന്നത്. 

ഏറെ നാളത്തെ ആവശ്യം സഫലമാകുന്നു. ക്യൂന്‍സ് റോഡ് ഇപ്പോള്‍ രാജ്ഞി കണക്കേ തിളങ്ങുകയാണെന്ന് വ്യാപാരികളും നാട്ടുകാരും പറയുന്നു. വടകര പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് മാര്‍ക്കറ്റിലേയ്ക്കുള്ള റോഡാണ് ക്യൂന്‍സ് റോഡ്. ആളെ വീഴ്ത്തുന്ന കുഴി ഒന്നിലധികമുണ്ടായിരുന്നു ഈ റോഡില്‍. എന്നാലിപ്പോള്‍ അതല്ല സ്ഥിതി. അഴുക്കുവെള്ളം നിറഞ്ഞുനില്‌‍ക്കാറുള്ള റോഡിന് പകരം പൂട്ടുകട്ടയിട്ട റോഡ് നാടിന് സമര്‍പ്പിക്കാനൊരുങ്ങികഴിഞ്ഞു. ഇതിനൊപ്പം ഇരുമ്പുഗ്രില്ലിട്ട നടപ്പാതയും തയ്യാര്‍. 

സി.കെ. നാണു എംഎല്‍എയാണ് പദ്ധതിക്കായുള്ള 35 ലക്ഷം രൂപ അനുവദിച്ചത്. നവീകരണം പൂര്‍ത്തിയാകാനായെങ്കിലും റോഡില്‍ തെരുവു വിളക്കുകളുടെ കുറവ് ഇപ്പോഴുമുണ്ട്. ഇതുകൂടി പരിഹരിക്കണമെന്ന് എംഎല്‍എയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം നഗരസഭയും ഇക്കാര്യത്തില്‍ ഇടപെടല്‍ നടത്തുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.