കാൽനടയാത്രക്കാർക്ക് ആക്രമണം പതിവ്; തെരുവുനായ ഭീതിയിൽ വടകര

വടകരയില്‍ തെരുവുനായ ശല്യം രൂക്ഷം. ടൗണില്‍ പോലും കാല്‍നട യാത്രക്കാര്‍ക്ക് കടിയേല്‍ക്കുന്നത് പതിവ് സംഭവമായി. 

വടകര അങ്ങാടിയിലൂടെ നടന്നുനീങ്ങുന്നവര്‍ക്ക് നേരെ ഏതു നിമിഷം വേണമെങ്കിലും ഇതുപോലൊരു ആക്രമണം പ്രതീക്ഷിക്കാം. ഒട്ടേറെപ്പേര്‍ക്ക് ഇതിനോടകം തെരുവുനായുടെ കടിയേറ്റു. പുതിയ ബസ് സ്റ്റാന്‍ഡ്, പഴയ ബസ് സ്റ്റാന്‍ഡ്, ജെ.ടി റോഡ്, മല്‍സ്യമാര്‍ക്കറ്റ് പരിസരം എന്നിവിടങ്ങളിലാണ് ശല്യം കൂടുതല്‍. 

രാത്രിയായാല്‍ കടവരാന്തകളെല്ലാം തെരുവുനായകള്‍ കീഴടക്കും. ശല്യം കുറയ്ക്കാന്‍ ബന്ധപ്പെട്ടവരാരും ഇടപെടുന്നില്ലെന്ന് നാട്ടുകാരും വ്യാപാരികളും പരാതിപ്പെടുന്നു.