സ്ഥാനാര്‍ഥികളെ കാരിക്കേച്ചറുകളാക്കി എ സതീഷ്: ശ്രദ്ധേയമായി പ്രദർശനം

സ്ഥാര്‍ഥികളെ കാരിക്കേച്ചറുകളാക്കി ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന എ.സതീഷിന്റെ കാര്‍ട്ടൂണ്‍ പ്രദര്‍ശനം. കോഴിക്കോട് ലളിതകലാ ആര്‍ട് ഗ്യാലറിയില്‍ നടക്കുന്ന പ്രദര്‍ശനം രാഷ്ട്രീയ വിമര്‍ശനം കലര്‍ന്ന നര്‍മ്മത്തിനാണ് ഏറെ പ്രാധാന്യം നല്‍കിയിരിക്കുന്നത് 

സമീപകാലത്ത് കേരളം കണ്ട വാശിയേറിയ രണ്ടുതിരഞ്ഞെടുപ്പ് പോരാട്ടങ്ങളുടെ മത്സരമികവും  ജയപരാജയങ്ങളിലെ രാഷ്ട്രീയവും കാരിക്കേച്ചറുകളില്‍ കുറിക്ക്കൊള്ളുംവിധം ആവിഷ്്ക്കരിച്ചിട്ടുണ്ട്.ലോകസഭാതിരഞ്ഞെടുപ്പും ഉപതിരഞ്ഞെടുപ്പുമാണ് ഇതിവൃത്തം. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ മത്സരിച്ച മൂന്ന് പ്രമുഖ മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെയും കാരികേച്ചര്‍ പ്രദര്‍ശനത്തിലുണ്ട്

ബാങ്കുകളുടെ ലയനം മുതലുള്ള സമകാലിക രാഷ്ട്രീയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പ്രദര്‍ശനം,ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന സതീശ് ജോലിയില്‍ നിന്ന് വിരമിച്ച ശേഷം പൂര്‍ണസമയം കാര്‍ട്ടൂണുകളുടെ ലോകത്ത്,ദേശീയ തലത്തില്‍ വരെ നിരവധി പുരസ്കാരങ്ങള്‍ ഇതിനകം സതീശിനെ തേടിെയത്തിയിട്ടുണ്ട്