കണ്ണൂരിൽ ക്വാറി മേഖലകൾ ഭീഷണിയിൽ; ജീവനും കൊണ്ടോടുന്ന പ്രദേശവാസികൾ

കണ്ണൂരിൽ ഏറ്റവും കൂടുതൽ കരിങ്കൽ ക്വാറികളുള്ള തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകൾ നേരിടുന്നത് വലിയ ദുരന്ത ഭീഷണി. വാഴമലയും നരിക്കോട്മലയും ക്വാറി മാഫിയ കയ്യടക്കി. നിയന്ത്രണമില്ലാത്ത ഖനനം ആവാസ വ്യവസ്ഥയുടെ താളം തെറ്റിച്ചിരിക്കുകയാണ്.

ചെറുതും വലുതുമായ എഴുപതോളം കരിങ്കൽ ക്വാറികളാണ് ഇവിടെയുള്ളത്. ചുരുക്കം ചിലതൊഴികെ ബാക്കിയെല്ലാം അനധികൃതം. പരിസ്ഥിതി പ്രാധാന്യമുള്ള വാഴമലയുടെയും നരിക്കോട് മലയുടെയും നിലനിൽപ് തന്നെ ഭീഷണിയിലാണ്.

ചിലരെല്ലാം മണ്ണുപേക്ഷിച്ച് ജീവനും കൊണ്ട് മലയിറങ്ങി. റബറടക്കമുള്ള കൃഷികളെല്ലാം നാശത്തിന്റെ വക്കിലാണ്. മണ്ണിടിച്ചിലും വിണ്ടുകീറലും കൂടിക്കൊണ്ടിരിക്കുന്നു.