പെരുവണ്ണാമൂഴി പരിസരത്ത് വീടുകൾ അപകട ഭീഷണിയിൽ; സ്ഫോടനത്തിന്റെ ശക്തി കുറയ്ക്കണമെന്ന് ആവശ്യം

പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിക്കായി സ്ഫോടനങ്ങള്‍ നടത്തുന്നത് പ്രദേശത്തെ വീടുകളെ അപകടത്തിലാക്കുന്നുവെന്ന് പരാതി. ഇരുപതോളം വീടുകളുടെ ചുമരുകളാണ് വിണ്ടുകീറിയത്. സ്ഫോടനത്തിന്റെ ശക്തി കുറയ്ക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പത്ത് മീറ്റര്‍ താഴ്ചയില്‍ പാറ പൊട്ടിച്ച് കിണര്‍ നിര്‍മിച്ചു. ഇതിന് ശേഷമാണ് അണക്കെട്ടിലേക്കും പവര്‍ ഹൗസിലേക്കും തുരങ്ക നിര്‍മാണം ആരംഭിച്ചത്. 590 മീറ്റര്‍ നീളമുള്ള തുരങ്കത്തിന്റെ 130 മീറ്ററും പൂര്‍ത്തിയാക്കി. ഇതിനിടയിലാണ് സമീപത്തെ വീടുകള്‍ തകരുന്നുവെന്ന പരാതികള്‍ ഉയര്‍ന്നത്. ഓരോ സ്ഫോടനത്തിലും വീട് വിണ്ടുകീറുകയാണ്. 

പരാതികള്‍ പറഞ്ഞെങ്കിലും സ്ഫോടനം നിയന്ത്രിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. പരാതികള്‍ ഉയര്‍ന്നതോടെ വിദഗ്ധ സംഘത്തെകൊണ്ട് പരിശോധന നടത്തണമെന്ന് പഞ്ചായത്തും വൈദ്യുത ബോര്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.